Header Ads Widget

ULCCS ന് ദേശിയ പാത 66 ൽ കേരള അതിർത്തിയായ കാസർക്കോട് ജില്ലയിലെ തലപ്പാടി മുതൽ ചെങ്കള വരെയുള്ള 39 KM 6 വരിയാക്കാനുള്ള 1704.125 കോടിയുടെ കരാർ ലഭിച്ചു.

ദേശിയ പാത 66 ൽ കേരള അതിർത്തിയായ കാസർക്കോട് ജില്ലയിലെ തലപ്പാടി – ചെങ്കള വരെയുള്ള 39 KM 6 വരിയാക്കാനുള്ള 1704.125 കോടിയുടെ

കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക് ലഭിച്ചു,  രണ്ടുവർഷമാണു നിർമ്മാണകാലാവധി.

ഭാരത്‌ മാല പദ്ധതിയിൽ പെടുന്ന ഈ റോഡ് പതിനഞ്ചുവർഷത്തെ പരിപാലനം കൂടി ഉൾപ്പെടുന്ന ഹൈബ്രിഡ് ആനുവിറ്റി മാതൃകയിലാണു വികസിപ്പിക്കുന്നത്.

രാജ്യാന്തര ടെൻഡറിൽ പങ്കെടുത്ത് അഹമ്മദബാദ് ആസ്ഥാനമായ അദാനി ഗ്രൂപ്പ്, ഹൈദരാബദ് കേന്ദ്രമായി പ്രവർത്തിക്കുന്ന മേഘ, കെ.എൻ.ആർ. ഗ്രൂപ്പുകൾ എന്നിവയുമായി മത്സരിച്ചാണ് ഊരാളുങ്കൽ സൊസൈറ്റി കരാർ കരസ്ഥമാക്കിയത്.

ദേശീയപാതാ അതോറിറ്റിയുടെ കരാറിൽ ആദ്യമായാണ് ഊരാളുങ്കൽ സൊസൈറ്റി തനിച്ചു പങ്കെടുക്കുന്നതും കരാർ നേടുന്നതും.

കേരളത്തിൽനിന്നുള്ള ഒരു കരാർ സ്ഥാപനത്തിനു കിട്ടുന്ന ഏറ്റവും വലിയ പ്രവൃത്തിയാണിത്.

ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടെൻഡറിനെക്കാൾ 132 കോടി രൂപ കുറവാണ് ULCCS സമർപ്പിച്ച കരാർ തുക.



Post a Comment

0 Comments