Header Ads Widget

കെഎസ്ആർടിസിക്ക് സ്വന്തമായി 5 ഇലക്ട്രിക് ബസ്സുകൾ തിരുവനന്തപുരത്ത് എത്തി. | KSRTC Eletric Bus | Trivandrum |

Photo : facebook/Adv.AntonyRaju
കെഎസ്ആർടിസിക്ക് സ്വന്തമായി ഇലക്ട്രിക് ബസ് എന്ന ചിരകാല സ്വപ്നം യാഥാർഥ്യമാക്കിക്കൊണ്ട് 5 ഇലക്ട്രിക് ബസ്സുകൾ എത്തി. ന​ഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് യാത്ര സൗകര്യം ഒരുക്കുന്നതിന് വേണ്ടി ആരംഭിച്ച സിറ്റി സർക്കുലർ സർവ്വീസിന് ഇനി പുതിയതായിഎത്തിയ ഇലക്ടിക് ബസുകളും ഉപയോഗിക്കും. ഇതിനായി കെഎസ്ആർടിസി - സ്വിഫ്റ്റ് വാങ്ങിയ 25 ഇലക്ട്രിക് ബസുകളിൽ ആദ്യത്തെ അഞ്ചെണ്ണമാണ് തിരുവനന്തപുരത്ത് എത്തിയത്.  
 
തിരുവനന്തപുരം ന​ഗരത്തിലെ മുഴുവൻ ബസുകളും ഇലക്ട്രിക് ബസുകളിലേക്ക് കാലക്രമേണ മാറ്റുവാനാണ് ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തിലെ 50 ബസുകൾക്കുള്ള ടെണ്ടറിൽനിന്ന് 25 ബസുകൾ തയ്യാറായതിൽ ആദ്യ അഞ്ച് ബസുകളാണ് തലസ്ഥാനത്ത് എത്തിയത്. 5 ബസുകൾ കൂടെ ശനിയാഴ്ച എത്തിച്ചേരും, ബാക്കി 15 ബസുകൾ തിങ്കളാഴ്ച ഹരിയാനയിൽ നിന്നും തിരിക്കും. രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ച് ഈ ബസുകൾ ഉടൻ സർവ്വീസിന് ഇറക്കും. നിലവിൽ ഡീസൽ ബസുകൾ സിറ്റി സർവ്വീസിന് 37 രൂപയാണ് ഒരു കിലോമീറ്റർ സർവ്വീസ് നടത്തുമ്പോൾ ചിലവ് വരുന്നത്. ഇത് ഇലക്ട്രിക് ബസിലേക്ക് മാറുമ്പോൾ 20 രൂപയിൽ താഴെയാകും ചിലവ് വരുക. നിലവിലെ ഇന്ധന വിലവർദ്ധനവിന്റെ സാഹചര്യത്തിൽ ഇലക്ട്രിക് ബസുകളാണ് അഭികാമ്യം. 

തമ്പാനൂർ, കിഴക്കേകോട്ട, പാപ്പനംകോട് എന്നിവിടങ്ങളിൽ ചാർജിം​ഗ് സ്റ്റേഷനുകളും ഉണ്ടാകും. സിറ്റി സർക്കുലറിൽ ആരംഭകാലത്ത് ദിനം പ്രതി 1000 യാത്രക്കാരിൽ നിന്നും 28,000 യാത്രക്കാർ ആയി വർദ്ധിച്ചത് ജനങ്ങൾ ഏറ്റെടുത്തതിന്റെ തെളിവാണ്. ന​ഗരത്തിന്റെ എല്ലാ റോഡിലും നിലവിൽ സിറ്റി സർക്കുലർ സർവ്വീസ് നടത്തി വരുന്നു. ഇടറോഡിൽ പോലും സൗകര്യ പ്രദമായ രീതിയിൽ ഇലക്ട്രിക് ബസുകൾക്ക് സർവ്വീസ് നടത്താമെന്നുള്ളത് ​ഗതാ​ഗത സൗകര്യത്തിന് കൂടുതൽ ​ഗുണകരമാകും. 9 മീറ്റർ നീളമാണ് ഇലക്ട്രിക് ബസുകൾക്കുള്ളത്. രണ്ട് മണിയ്ക്കൂർ കൊണ്ടുള്ള ഒറ്റ ചാർജിങ്ങിൽ തന്നെ 120 കിലോമീറ്റർ മൈലേജാണ് ഈ ബസുകൾക്ക് കമ്പനി വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. 

30 സീറ്റുകളാണ് ഉള്ളത്. യാത്രക്കാർക്ക് മൊബൈൽ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യം, അഞ്ച് സിസിടിവി ക്യാമാറയുടെ നിരീക്ഷണം, യാത്രക്കാർക്ക് എമർജൻസി അലർട്ട് ബട്ടൻ എന്നിങ്ങനെയുള്ള ആധുനിക സൗകര്യങ്ങൾ ബസിൽ ഉണ്ട്. സിറ്റി സർക്കുലർ സർവീസിൽ ജൂൺ 30 വരെ 10 രൂപയ്ക്ക് ഒരു സർക്കിളിൽ യാത്ര ചെയ്യാം. അത് 3 മാസം കൂടി നീട്ടുകയാണ്. എല്ലാ സർക്കുലറിലും ഒരു മാസം യാത്ര ചെയ്യാവുന്ന സീസൺ ടിക്കറ്റും ഉടൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ട്.

Content Summary : KSRTC received 5 electric buses .   Thiruvananthapuram City Service. Kerala RTC Electric Bus . Trivandrum City Service . 

Post a Comment

0 Comments